എന്നാല്‍ ഇതു പോസ്റ്റുവാന്‍ ഉണ്ടായ സാഹചര്യം ബ്രൈറ്റിന്റെ ഈ പോസ്റ്റില്‍ ഉസ്മാനിക്ക പരിണാമം സത്യമെന്ന തെറ്റിദ്ധാരണയില്‍ വെല്ലുവിളിക്കുന്നത് കണ്ടപ്പോള്‍ ചെറുതായി കമന്റുകയും അതിനോട് കാല്‍വിന്‍ പ്രതികരിക്കുകയും അതില്‍ പരിണാമം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അവകാശപ്പെടുകയും അല്ലാത്ത പക്ഷം അത് തെറ്റാണെന്ന് തെളിയിക്കാന്‍ ചലഞ്ച് ചെയ്യുകയും ചെയ്തു. (കാല്‍വിന്റെ പക്കല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് തെളിവില്ല എന്നത് ആ പോസ്റ്റില്‍ തന്നെ ഞാന്‍ എടുത്തു കാട്ടിയിട്ടുണ്ട് അദ്ദേഹം പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നേഴ്സറി പാട്ടു ഉദാഹരിച്ചു ഞാന്‍ അത് ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹം പറയുന്നത് ചോദ്യം ചെയ്യാതെ അനുസരിക്കുക അതാണ് അദ്ദേഹം നമ്മോടു ആവശ്യപ്പെടുന്നത്.
ഒരു കമന്റില്‍ ഇതിന് മറുപടി എഴുതാനുള്ള പരിമിതിയാണ് പോസ്റ്റ് ചെയ്യാനുള്ള കാരണം.
പരിണാമം കലര്‍പ്പ് എതുമില്ലത്ത പരിശുദ്ധ നെയ്യാണോ?, അതോ അതിന്റെ പേരില്‍ എന്തെങ്കിലും വച്ചുകെട്ടലുകളും മുഴച്ചുനില്‍ക്കലുകളും കോട്ടി മാട്ടലുകളും നടന്നിട്ടുണ്ടോ, നടക്കുന്നുണ്ടോ?, നമുക്ക് പരിശോധിക്കാം
താഴെ കാണുന്ന ചിത്രം കേരള സിലബസ് പത്താം ക്ലാസ്സ് ജീവശാസ്ത്ര പുസ്തകത്തില്‍ നിന്നു കോപ്പി ആണ്. ഇതേ ചിത്രം 2006 ഡിസംബറില്‍ കേരള യുക്തിവാദി സംഘം പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം 488- ആം പേജില്‍ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും fedaration of indian rationalist association all india secratary (FERA) കലാനാഥന്‍ എഴുതിയ "ജീവ പരിണാമവും മതങ്ങളും" എന്ന ലേഖനത്തിലും കാണാം. (ഈ പുസ്തകം യുക്തിവാദി സ്റ്റഡി ക്ലാസ്സുകളില്‍ ഉപയോഗിക്കാനുള്ള `അടിസ്ഥാന ദാര്‍ശനിക ഗ്രന്ഥം ആയാണ് അവര്‍ പരിചയപ്പെടുത്തുന്നത്.)
ഈ പുസ്തകത്തില്‍ അടുത്ത ലേഖനം ഏംഗല്‍സ് എഴുതിയ "വാനരനില്‍ നിന്നും നരനിലേക്ക്" എന്നതാണ് എന്നറിയുമ്പോള്‍ ഇവര്‍ ശാസ്ത്രീയ കാര്യങ്ങളില്‍ എത്ര കൊല്ലം പിന്നിലാണെന്ന് മനസ്സിലാക്കാം. മാത്രമല്ല ആ ലേഖനത്തിനു ഇന്നു ശാസ്ത്ര ലോകത്ത് ബുദ്ധി മരവിപ്പിക്കാത്ത ഒരാളുടെയും പിന്തുണ ലഭിക്കില്ല.
ഈ ചിത്രം എന്താണ്. നമുക്ക് പരിശോധിക്കാം.
ഇത് 1874-ല ഹെക്കള്‍ വരച്ചതാണ്. ഓരോ ജീവിയും അതിന്റെ ഭ്രൂണാവസ്ഥയില്‍, പരിണാമത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന വിവിധ ഘട്ടങ്ങള്‍ പുനരാവര്‍ത്തിക്കുന്നു (ഏക കോശ ജീവി ,മത്സ്യം, ഉരകം, പക്ഷി തുടങ്ങിയ) എന്നതിന് തെളിവായി ഇന്നും ഉദ്ധരിക്കുന്നു.
എന്നാല്‍ ഈ ചിത്രം എത്രത്തോളം ശരിയാണ് ഇത് തെറ്റാണെന്നും തട്ടിപ്പാണെന്നും ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ പരിശോധിക്കാം.
താഴെ കാണുന്നത് കലാകാരന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ചിത്രമല്ല വ്യത്യസ്ത ജീവികളുടെ ഭൂണാവസ്തയിലുള്ള ഫോട്ടോകളും ഹെക്കെലിന്റെ ചിത്രങ്ങളും തമ്മിലുള്ള താരതമ്യമാണ്. ഇവര്‍ എന്തിനാണ് ഈ ചിത്രത്തിന്‍റെ പിന്നാലെ പോകുന്നത്. ഇത് തെറ്റാണെന്ന് മനസ്സിലാകാത്തത് കൊണ്ടാണോ. അതോ നേരത്തെ ജബ്ബാര്‍ പറഞ്ഞ പോലെ പിന്നെ വേറെ എന്ത് പറയും എന്നത് കൊണ്ടോ ഇവരാണോ ശാസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാര്‍. അതാണ് ഞാന്‍ നേരീത്തെ പറഞ്ഞതു ശാസ്ത്രം യുക്തിവാദികളുടെ കച്ചവടമേ അല്ല. അത് കൊണ്ടു ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അതിന്റെ പാട്ടിനു വിടുക. അതിനെ വളര്‍ത്താന്‍ അതിനോട് താത്പര്യം ഉള്ളവര്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് ഇഷ്ടപെട്ടില്ല എങ്കിലും.
ഇനി പറയുക എന്റെ തലവാചകം തെറ്റാണോ?, എന്തിന് ഈ തട്ടിപ്പ് ഇപ്പോഴും നടത്തുന്നു?, നിങ്ങള്ക്ക് സത്യത്തോടും ശാസ്ത്രത്തോടുമുള്ള പ്രതിബദ്ധതയല്ലേ നാം ഈ കാണുന്നത്. ബുദ്ധി ആര്ക്കും പണയം വച്ചിട്ടില്ല എങ്കില്‍ ചിന്തിക്കുക.