Monday, November 23, 2009

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി

മലയാള ഭൂലോകത്ത് കുറച്ചു കാലമായി സജീവമായി നില നില്ക്കുന്ന വിഷയമാണല്ലോ പരിണാമം. അത് തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന് സമര്ത്ഥിക്കാന്‍ പാടുപെടുന്ന നിരീശ്വര യുക്തിവാദ കമ്യുണിസ്റ്റ് കൂട്ടുകെട്ട് ഒരു പക്ഷത്ത്, അല്ല അത് ഒരു തിയറി ആണെന്ന് പറയുന്ന, തെളിവുകള്‍ വേണ്ടത്ര ശാസ്ത്രീയമല്ല എന്ന് പറയുന്ന മറുപക്ഷം, തങ്ങള്‍ ശാസ്ത്രമാണെന്ന് കരുതിയിരുന്ന "ഒന്നു" ചോദ്യം ചെയ്യപ്പെടുമ്പോള്‍ അന്ധാളിച്ചു നില്ക്കുന്ന മറ്റൊരു വിഭാഗം, ഇവരൊക്കെ ആണ് ചിത്രത്തില്‍.
ഇതെല്ലം പുറത്തു നിന്നു വീക്ഷിച്ചിരുന്ന ഒരു സാധാരണ വായനക്കാരന്‍ മാത്രമാണ് ഞാന്‍.

എന്നാല്‍ ഇതു പോസ്റ്റുവാന്‍ ഉണ്ടായ സാഹചര്യം ബ്രൈറ്റിന്റെ
ഈ പോസ്റ്റില്‍ ഉസ്മാനിക്ക പരിണാമം സത്യമെന്ന തെറ്റിദ്ധാരണയില്‍ വെല്ലുവിളിക്കുന്നത് കണ്ടപ്പോള്‍ ചെറുതായി കമന്റുകയും അതിനോട് കാല്‍വിന്‍ പ്രതികരിക്കുകയും അതില്‍ പരിണാമം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അവകാശപ്പെടുകയും അല്ലാത്ത പക്ഷം അത് തെറ്റാണെന്ന് തെളിയിക്കാന്‍ ചലഞ്ച് ചെയ്യുകയും ചെയ്തു. (കാല്‍വിന്റെ പക്കല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് തെളിവില്ല എന്നത് ആ പോസ്റ്റില്‍ തന്നെ ഞാന്‍ എടുത്തു കാട്ടിയിട്ടുണ്ട് അദ്ദേഹം പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നേഴ്സറി പാട്ടു ഉദാഹരിച്ചു ഞാന്‍ അത് ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹം പറയുന്നത് ചോദ്യം ചെയ്യാതെ അനുസരിക്കുക അതാണ് അദ്ദേഹം നമ്മോടു ആവശ്യപ്പെടുന്നത്.
ഒരു കമന്റില്‍ ഇതിന് മറുപടി എഴുതാനുള്ള പരിമിതിയാണ് പോസ്റ്റ് ചെയ്യാനുള്ള കാരണം.

പരിണാമം കലര്‍പ്പ് എതുമില്ലത്ത പരിശുദ്ധ നെയ്യാണോ?, അതോ അതിന്റെ പേരില്‍ എന്തെങ്കിലും വച്ചുകെട്ടലുകളും മുഴച്ചുനില്‍ക്കലുകളും കോട്ടി മാട്ടലുകളും നടന്നിട്ടുണ്ടോ, നടക്കുന്നുണ്ടോ?, നമുക്ക് പരിശോധിക്കാം

താഴെ കാണുന്ന ചിത്രം കേരള സിലബസ് പത്താം ക്ലാസ്സ് ജീവശാസ്ത്ര പുസ്തകത്തില്‍ നിന്നു കോപ്പി ആണ്. ഇതേ ചിത്രം 2006 ഡിസംബറില്‍ കേരള യുക്തിവാദി സംഘം പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം 488- ആം പേജില്‍ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും fedaration of indian rationalist association all india secratary (FERA) കലാനാഥന്‍ എഴുതിയ "ജീവ പരിണാമവും മതങ്ങളും" എന്ന ലേഖനത്തിലും കാണാം. (ഈ പുസ്തകം യുക്തിവാദി സ്റ്റഡി ക്ലാസ്സുകളില്‍ ഉപയോഗിക്കാനുള്ള `അടിസ്ഥാന ദാര്‍ശനിക ഗ്രന്ഥം ആയാണ് അവര്‍ പരിചയപ്പെടുത്തുന്നത്.)

ഈ പുസ്തകത്തില്‍ അടുത്ത ലേഖനം ഏംഗല്‍സ് എഴുതിയ "വാനരനില്‍ നിന്നും നരനിലേക്ക്" എന്നതാണ് എന്നറിയുമ്പോള്‍ ഇവര്‍ ശാസ്ത്രീയ കാര്യങ്ങളില്‍ എത്ര കൊല്ലം പിന്നിലാണെന്ന് മനസ്സിലാക്കാം. മാത്രമല്ല ആ ലേഖനത്തിനു ഇന്നു ശാസ്ത്ര ലോകത്ത് ബുദ്ധി മരവിപ്പിക്കാത്ത ഒരാളുടെയും പിന്തുണ ലഭിക്കില്ല.ഈ ചിത്രം എന്താണ്. നമുക്ക് പരിശോധിക്കാം.
ഇത് 1874-ല ഹെക്കള്‍ വരച്ചതാണ്. ഓരോ ജീവിയും അതിന്റെ ഭ്രൂണാവസ്ഥയില്‍, പരിണാമത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന വിവിധ ഘട്ടങ്ങള്‍ പുനരാവര്‍ത്തിക്കുന്നു (ഏക കോശ ജീവി ,മത്സ്യം, ഉരകം, പക്ഷി തുടങ്ങിയ) എന്നതിന് തെളിവായി ഇന്നും ഉദ്ധരിക്കുന്നു.
എന്നാല്‍ ഈ ചിത്രം എത്രത്തോളം ശരിയാണ് ഇത് തെറ്റാണെന്നും തട്ടിപ്പാണെന്നും ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ പരിശോധിക്കാം.
താഴെ കാണുന്നത് കലാകാരന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ചിത്രമല്ല വ്യത്യസ്ത ജീവികളുടെ ഭൂണാവസ്തയിലുള്ള ഫോട്ടോകളും ഹെക്കെലിന്റെ ചിത്രങ്ങളും തമ്മിലുള്ള താരതമ്യമാണ്‌. ഇവര്‍ എന്തിനാണ് ഈ ചിത്രത്തിന്‍റെ പിന്നാലെ പോകുന്നത്. ഇത് തെറ്റാണെന്ന് മനസ്സിലാകാത്തത് കൊണ്ടാണോ. അതോ നേരത്തെ ജബ്ബാര്‍ പറഞ്ഞ പോലെ പിന്നെ വേറെ എന്ത് പറയും എന്നത് കൊണ്ടോ ഇവരാണോ ശാസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാര്‍. അതാണ് ഞാന്‍ നേരീത്തെ പറഞ്ഞതു ശാസ്ത്രം യുക്തിവാദികളുടെ കച്ചവടമേ അല്ല. അത് കൊണ്ടു ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അതിന്റെ പാട്ടിനു വിടുക. അതിനെ വളര്‍ത്താന്‍ അതിനോട് താത്പര്യം ഉള്ളവര്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് ഇഷ്ടപെട്ടില്ല എങ്കിലും.ഇനി പറയുക എന്റെ തലവാചകം തെറ്റാണോ?, എന്തിന് ഈ തട്ടിപ്പ് ഇപ്പോഴും നടത്തുന്നു?, നിങ്ങള്ക്ക് സത്യത്തോടും ശാസ്ത്രത്തോടുമുള്ള പ്രതിബദ്ധതയല്ലേ നാം ഈ കാണുന്നത്. ബുദ്ധി ആര്ക്കും പണയം വച്ചിട്ടില്ല എങ്കില്‍ ചിന്തിക്കുക.
ആവശ്യമെങ്കില്‍ ഇത്തരം ചതികള്‍ തുടര്‍ന്നും കാണാം...


27 comments:

viswan said...

താങ്കള്‍ ചേര്‍ത്തിരിക്കുന്ന ചിത്രം എവിടെ ലഭ്യമായെന്നു അറിയാന്‍ താല്‍പ്പര്യമുണ്ട്

ponnemadathil said...

@വിശ്വന്‍
ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്താല്‍ താങ്കള്‍ക്കും ലഭിക്കും.

viswan said...

പൊന്നെമഠത്തില്‍,
ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷീസ്' പ്രസിദ്ധീകരിച്ചത് 1859ല്‍ ആണ്. ഹെക്കള്‍ തന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് 1874 ലും. ഈ ചിത്രങ്ങളെ ആശ്രയിച്ചല്ല പ്രകൃതി നിര്‍ധാരണത്തിലൂടെയുള്ള ജീവിപരിണാമം എന്ന ആശയം രൂപം കൊണ്ടത്‌ എന്ന് താല്‍പ്പര്യം

ponnemadathil said...

@വിശ്വന്‍
ഡാര്‍വിന്‍ 1859ല്‍ തിയറി പ്രസിദ്ധീകരിച്ചു,
ഹെക്കെല്‍ 1874ല്‍ ചിത്രം വരച്ചു എന്നുള്ളതല്ല പ്രശ്നം.
അവര്‍ അവരുടെ കാലത്തെ അറിവുകളും സര്‍ഗ്ഗ ഭാവനകളും ഉപയോഗിച്ച് ചിത്രവും തിയറിയും പ്രസിദ്ധീകരിച്ചതിന് അവരെ അനുമോധിക്കണം. പക്ഷെ അതിനു ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും പഠനങ്ങളുടെയും പിന്തുണ ഇല്ല എന്നുള്ളതും, ഈ കാലഘട്ടത്തില്‍ പോലും ആ ചിത്രം എടുത്തുദ്ധരിച്ചു ആ പൌരാണിക തിയറി ന്യയീകരിക്കുന്നതിലെ തട്ടിപ്പുമാണ് ഇവിടെ ചൂണ്ടികാട്ടാന്‍ ശ്രമിച്ചത്.

viswan said...

>പക്ഷെ അതിനു ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും പഠനങ്ങളുടെയും പിന്തുണ ഇല്ല എന്നുള്ളതും, ഈ കാലഘട്ടത്തില്‍ പോലും ആ ചിത്രം എടുത്തുദ്ധരിച്ചു ആ പൌരാണിക തിയറി ന്യയീകരിക്കുന്നതിലെ തട്ടിപ്പുമാണ് ഇവിടെ ചൂണ്ടികാട്ടാന്‍ ശ്രമിച്ചത്.

ആധുനിക മനുഷ്യവിജ്ഞാനതിന്റെ ഒരു മഹാസാഗരത്തിനോട് തന്നെ മുഖം തിരിച്ചു നിന്നാല്‍ മാത്രമേ താങ്കള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സാധ്യമാവൂ എന്നാണു എന്റെ അനുമാനം. ഒരു കമന്റില്‍ തീര്‍ക്കാവുന്ന വിഷയമല്ല. തല്‍ക്കാലം പിന്‍വാങ്ങുന്നു

Captain Haddock said...

i think all these doubts would be cleared if u go thru Brights's both the posts, and comments.

ponnemadathil said...

@ക്യാപ്ടന്‍
പരിണാമ "വാതം" ന്യായികരിക്കാന്‍ പോന്ന തെളിവുകളൊന്നും brightinte പോസ്റ്റുകളില്‍ കാണാനില്ലല്ലോ
അദ്ദേഹം ദൈവ സൃഷ്ടിപ്പില്‍ അപാകതകള്‍ ഉണ്ട് എന്ന് പറയാന്‍ ശ്രമിച്ചു പരിണാമത്തിന്റെ ആണിക്കല്ല് അടര്‍ത്തി കളഞ്ഞു.
അദ്ദേഹത്തിന്റെ അവസാന പോസ്റ്റ്‌ "ആണും പെണ്ണും" ഒന്ന് കൂടി മനസ്സിരുത്തി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ താങ്കളുടെ സംശയങ്ങള്‍ തീരും ആവശ്യമെങ്കില്‍ എങ്ങനെ എന്ന് അദ്ധേഹത്തിന്റെ പോസ്റ്റില്‍ കമന്റാം.
പിന്നെ പരിണാമത്തിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് തട്ടിപ്പുകള്‍ നടന്നിട്ടുണ്ട് എന്നതിന് ആര്‍ക്കും (താങ്കള്‍ ഉള്‍പ്പെടെ) സംഷയമില്ലല്ലോ?

CKLatheef said...

പരിണാമവിശ്വാസികളാരും വരുന്നില്ലല്ലോ. വന്ന വിശ്വന്‍ വന്നപോലെ പോകുകയും ചെയ്തു. ദൈവത്തെ ആക്ഷേപിച്ചായിരുന്നു ഈ പോസറ്റെങ്കില്‍ സര്‍ക്കരയില്‍ ഈച്ച പൊതിയുന്ന പോലെ എല്ലാ യുക്തിവാദികളും ഇവിടെ മേളിച്ചേനെ. അവര്‍ക്ക് തങ്ങളുടെ പോസ്റ്റില്‍ മാത്രമേ പരിണാമവാദം സ്ഥാപിക്കാന്‍ കഴിയൂ എന്നുണ്ടോ. ഒരര്‍ഥത്തില്‍ എനിക്ക് യുക്തിവാദികളോട് സഹതാപവും ബഹുമാനവുമുണ്ട്. ബഹുമാനം സകല കല്ലിലും മുള്ളിലും ദിവ്യത്വം കല്‍പിച്ച് കുമ്പിട്ട് നില്‍ക്കുകയും ആള്‍ ദൈവങ്ങളുടെ കാല്‍ക്കല്‍ കമഴ്ന്നടിച്ച് വീഴുന്നതില്‍ നിന്നും സ്വന്തത്തെ രക്ഷപ്പെടുത്തിയതിന്. അതുവഴി പൗരോഹിത്യത്തിന്റെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെട്ടതിനും. സഹതാപം തോന്നുന്നത് ജബ്ബാര്‍മാഷെ പോലുള്ളവരെ ഇസ്്‌ലാമിന്റെ അവസാനവാക്കായി തെറ്റിദ്ധരിച്ച് അദ്ദേഹം പറഞ്ഞത് ചങ്കുതൊടാതെ വിഴുങ്ങി ഇസ്്‌ലാമിക ചര്‍ച നടക്കുന്ന ബ്ലോഗുകളില്‍ പരിസരം മറന്ന് ചര്‍ദ്ദിക്കുന്നതിന്.

പോന്നെമടത്തില്‍ ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍. ചര്‍ചമുറുകുമ്പോള്‍ സ്ഥലം വിടുന്ന കൂട്ടത്തില്‍ താങ്കള്‍ പെടില്ല എന്ന് പ്രതീക്ഷിക്കട്ടേ.ദൈവം താങ്കളെ അനുഗ്രഹിക്കട്ടേ...

CKLatheef said...

കൂടുതല്‍ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുക. ഫോണ്ട് അല്‍പം കൂടി ചെറുതാക്കുക. വലിയ ഫോണ്ട് വായിക്കാന്‍ പ്രയാസമാണ്.

Anonymous said...

പൊന്നേമഠത്തില്‍

ആഹാ

എഞൊരു സുന്ദരമായ അനോണിത്തം

ponnemadathil said...

@അനോണി
അനോണി സാറെ താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്യുന്നില്ല.
പക്ഷെ ഇത്തരം വളിപ്പന്‍ തമാശകള്‍ മേലില്‍ പോസ്റ്റു ചെയ്യാതിരിക്കുമല്ലോ.
"ഇവിടെ" അല്പം ഗൌരവതരമായ വിഷയമാണല്ലോ ചര്‍ച്ച ചെയ്യുന്നത്.
ശ്രദ്ധിക്കുമല്ലോ..................

@ സി കെ ലത്തീഫ്
താങ്കളുടെ നിര്‍ദ്ദേശം ഉള്കൊണ്ടിട്ടുന്ദ്.
ശ്രദ്ധിച്ചു കാണുമല്ലോ
താങ്കള്‍ പ്രാര്‍ത്ഥനയില്‍ ഉള്പെടുത്തിയതിനുള്ള നന്ദി അറിയിക്കുന്നതോടൊപ്പം അള്ളാഹു എല്ലാ നല്ല ഉദ്ദേശങ്ങളും നിറവേറ്റി തരട്ടെ ആമീന്‍.
ഈ വിഷയത്തില്‍ ഇനി അടുത്തു തന്നെ ഒരു പോസ്റ്റിന്റെ ആവഷ്യം ഉണ്ടെന്നു തോന്നുന്നില്ല.
പരിണാമ ഭക്തന്മാര്‍ എല്ലാം രംഗം വിട്ടല്ലോ,
രംഗത്തുള്ള ബ്രയിറ്റ്‌ ഇപ്പോള്‍ ടെഇവ പ്രകീര്തനമാണല്ലോ നടത്തുന്നത്
അദ്ദേഹത്തിന്റെ "ആണും പെണ്ണും" , "സ്ത്രീയും പുരുഷനും" വരികള്‍ക്കിടയില്‍ വായിച്ചാല്‍ പരിണാമവാദത്തിന്റെ അടിത്തറ അദ്ദേഹം തന്നെ പൊളിക്കുന്നത് കാണാമല്ലോ?. പാവം.

cALviN::കാല്‍‌വിന്‍ said...

താങ്കൾക്ക് ശാസ്ത്രത്തിൽ ഇത്രയും താല്പര്യം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഒരു സയന്റിഫിക് പേപ്പർ തയ്യറാക്കാൻ ആയിരുന്നു ഞാൻ ആവശ്യപ്പെട്ടത്. പോസ്റ്റ് അല്ല. തെളിയിക്കപ്പെട്ട തിയറികൾക്കെതിരെ സംസാരിക്കുമ്പോൾ കൃത്യമായും ശാസ്ത്രത്തിന്റെ വഴിയെ തന്നെ പോവേണം. അതിനു ശ്രമിക്കൂ... ഈ പോസ്റ്റിൽ പറഞ്ഞ കാര്യത്തെക്കുറിച്ചാണെങ്കിൽ. മുൻപേ തള്ളിപ്പോയതാണ്.

ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രഫസർ Robert J. Richards ന്റെ ആർട്ടിക്കിളിൽ നിന്നും :-

Richardson’s evidence gavedramatic support for Gould’s many efforts to discredit Haeckel (see, e.g., Gould
1977, 1980, 1985, 1989, 2003). The historical and biological evidence, however,
shows the charge against Haeckel to be logically mischievous, historically naive, and
founded on highly misleading photography
(contd...)

cALviN::കാല്‍‌വിന്‍ said...

what about the considerable disparity between the images in the first edition
of Haeckel’s book and the photographs by Richardson and his colleagues? Even
with the exculpating logical and historical considerations I have mentioned, how
could a biologist of integrity represent a salamander embryo, looking like a lopsided
beach ball in the photograph, as a slim, streamlined creature? It is that magnitude of
difference that condemns Haeckel. But precisely here is the most dubious aspect of
the case against him: several (but not all) of the photographed embryos retain the
attached yolk sack and other maternal material; this exaggerates their differences
from Haeckel’s images (see Fig. 1). Haeckel explicitly indicated that he pictured his
specimens without yolk, allantois, and amnion (Haeckel 1874, p. 256).

cALviN::കാല്‍‌വിന്‍ said...

The bulge of the salamander is not part of the embryo; rather, it is the yolk sack, as is the case for
the fish and the human embryos (though not for the chick and the rabbit, from which
the yolk sacks have been removed); moreover the salamander photo is obviously not
reduced to the same scale as the others (despite the assertion in the caption for the
figure in Science). The chick was photographed in a highly circumflex orientation,
which occurs at a somewhat later stage of development than that represented by
Haeckel.

cALviN::കാല്‍‌വിന്‍ said...

ഒരിക്കൽ തള്ളിപ്പോയ ആർഗ്യ്മുഎന്റ്സ് വീണ്ടും വീണ്ടും ഇങ്ങനെ ബ്ലോഗിൽ കോപ്പി പ്പേസ്റ്റ് ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. അതിനു പിറകെ നടക്കാൻ എനിക്കു സമയവും ഇല്ല...

ഞാൻ പറഞ്ഞില്ലെ തെറ്റാണെന്ന് പ്രൂവ് ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ ഒരു ശാസ്ത്രപ്രബന്ധം തയ്യാറാക്കൂ. അതൊരു സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കൂ... ബാക്കി മറുപടി അതിനു ശേഷം മാത്രം...

ponnemadathil said...

@കാല്‍വിന്‍
ഇത് മലയാളം ബ്ലോഗാണല്ലോ ഇവിടെ കമെന്റും മലയാളത്തിലായാല്‍ നന്നായിരുന്നു,
എനിക്ക് താങ്കളെ പോലെ ഇംഗ്ലീഷ് അത്ര വശമില്ല. ക്ഷമിക്കുക മലയാളത്തിലുള്ള കമെന്റ് പ്രതീക്ഷിക്കുന്നു

Anonymous said...

ponnemadathil said...
എനിക്ക് താങ്കളെ പോലെ ഇംഗ്ലീഷ് അത്ര വശമില്ല.


- തമാശിച്ചതാണോ?
അല്ല അതു സത്യമാണെങ്കില്‍ മലയാളത്തിലും അറബിയിലും പ്രസിദ്ധീകരിച്ചിട്ടുള്ള ശാസ്ത്ര പ്രബന്ധങ്ങള്‍ മാത്രമേ താങ്കള്‍ വായിച്ചിട്ടുണ്ടാവുകയുള്ളല്ലോ? ചുമ്മാതല്ല...!!

CKLatheef said...

പദാര്‍ത്ഥത്തിനപ്പുറത്തേക്ക് വെളിച്ചം വീശാന്‍ അശക്തമായ സയന്‍സിന്റെ പരിമിതി. ശാസ്ത്രത്തിനോടുള്ള ആദരവ് അതിരുകവിഞ്ഞ് ആരാധനയോളമെത്തുന്ന അടിമത്ത മനസ്സ്. ദൈവത്തെ സ്വീകരിക്കാന്‍ തടസ്സമായപ്പോള്‍ സൃഷ്ടിപ്പിന് ഒരു ന്യായം കണ്ടെത്തണം. അതിനാല്‍ എല്ലാം പരിണാമവാദത്തില്‍ അര്‍പിച്ചു. കുറേയൊക്കെ മലയാളത്തില്‍ പറഞ്ഞുനോക്കും. ക്ലിക്കാകുന്നില്ലെന്ന് കാണുമ്പോള്‍ നെറ്റില്‍ കാണുന്ന ചിലവ കട്ട്, പേസ്റ്റ്. എന്നിട്ടും പരിണാമവാദം ആര്‍ക്കെങ്കിലും അംഗീകരിക്കാനാകുന്നില്ലെങ്കില്‍ ഒന്നുകില്‍ ഇംഗ്ലീഷ് അറിയാത്തവരായിരിക്കും. അല്ലെങ്കില്‍ മതഗ്രന്ഥങ്ങള്‍ക്കപ്പുറം ഒരു 'ശാസ്ത്രീയ സത്യങ്ങളെ'യും അംഗീകരിക്കാന്‍ കഴിയാത്ത അന്ധവിശ്വാസികളായിരിക്കും. സയന്‍സ് ജേര്‍ണലില്‍ എന്ത് കണ്ടോ അതാണ് സത്യം. മതഗ്രന്ഥങ്ങളില്‍ എന്ത് കണ്ടോ അതാണ് അന്ധവിശ്വാസം. :)

yukthivadi said...

പരിണാമം തെറ്റെന്നു വാദിക്കുന്നവര്‍ക്ക് പരിണാമം ഇന്നും നടക്കുന്നു എന്നതിന് ജീവിക്കുന്ന തെളിവ്.
അടുത്ത് തന്നെ കമന്റുന്നു.

ponnemadathil said...

@കാല്‍വിന്‍
താങ്കള്‍ മലയാളത്തില്‍ പ്രതികരിക്കും എന്ന് കരുതി പക്ഷെ കാണുന്നില്ല..
ഇവിടെ ഞാന്‍ പറയാന്‍ ശ്രമിച്ച വിഷയം ഹെക്കെല്‍ അദ്ധേഹത്തിന്റെ ഭാവനയില്‍ വരച്ചുണ്ടാക്കിയ ചിത്രം അത് ശാസ്ത്രമാണെന്ന് പറയുന്നതിലെ അനൌചിത്യം ആണ്.
റിച്ചാര്‍ഡ്‌ കൊടുത്തത് ചിത്രമല്ല ഫോട്ടോയാണ്., ഇനി ഏതെങ്കിലും പരിണാമ ഭക്തര്‍ അതിനെ ചോദ്യം ചെയ്തു എന്നാലും അത് ഫോട്ടോ അല്ലാതാവില്ല. കാല്‍വിന്‍ താങ്കള്‍ സയന്‍സ് പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ പറയാറുണ്ടല്ലോ,. താങ്കള്‍ക്ക് അത്ര ആത്മ വിശ്വാസം (ക്ഷമിക്കുക അത്മാവുള്ളവര്‍ക്കല്ലേ ആത്മാര്‍ത്ഥതയും ആത്മ വിശ്വാസവും ഉണ്ടാവൂ നിങ്ങള്‍ യുക്തിവാദികള്‍ക്ക് അതിനു പകരം എന്താണോ അത്) ഉണ്ടെങ്കില്‍ അത് താങ്കള്‍ക്കും ആവാമല്ലോ? .,
പരിണാമവാദം സത്യമാണെന്നും അത് ഗീബല്‍സിയന്‍ സുത്ര വാക്യത്തിലൂടെ അല്ലാതെ , ശാസ്ത്ര ലോകത്ത് ഒരു ശാസ്ത്രീയ വസ്തുത അംഗീകരിക്കാനുള്ള മാന ദന്ധങ്ങള്‍ പാലിച്ചു തെളിയിക്കുക. എന്നിട്ട് മതി എന്നോട് സയന്‍സ് പേപെര്‍ അവതരിപ്പിക്കാനുള്ള കല്പന. കുറെ പേപര്‍ അവതരിപ്പിച്ചിട്ടുണ്ട്, അവിടെ ഉണ്ട് ഇവിടെ ഉണ്ട് എന്ന് ഗീബല്‍സിയന്‍ രീതിയില്‍ പറഞ്ഞു പോയിട്ട് മാത്രം കാര്യമില്ല.
ഈ കാര്യം ഞാന്‍ മുമ്പും സൂചിപ്പിച്ചിട്ടുള്ളത് ഒക്കുന്നുണ്ടാവുമല്ലോ.
ഒരു കളവു (പരിണാമ "വാതം") പതിനായിരങ്ങള്‍ ഒരുമിച്ത്മണെന്ന് വിളിച്ചു കൂവിയാലും, അങ്ങനെ മഹാ ഭൂരിപക്ഷത്തിന്നു അത് സത്യമാണെന്ന മിഥ്യാ ധാരണ വളര്‍ത്താന്‍ സാധിച്ചാലും, ഒരിക്കലും അതാ സത്യമാവില്ല. അതിനാണ് ഗീബല്‍സിയന്‍ തിയറി എന്ന് പറയുന്നത്.

cALviN::കാല്‍‌വിന്‍ said...

1. ഞാൻ നിങ്ങളുടെ ട്രാൻസ്ലേറ്റർ അല്ല.
2. പരിണാമവാദം ശാസ്ത്രലോകം അംഗീകരിച്ചതാണ്. അത് കൊണ്ട് സയൻസ് ജേണൽ പ്രസിദ്ധീകരിക്കുന്നത് എതിർക്കുന്നവരുടെ ബാദ്ധ്യതയാണ്.

ഇത് ലാസ്റ്റ് കമന്റ് ...ബൈ.

CKLatheef said...

പരിണാമവാദം ശാസ്ത്രലോകം അംഗീകരിച്ചതാണ്, അതുകൊണ്ട് ഞങ്ങളും അത് വിശ്വസിക്കുന്നു. അതിനപ്പുറം തെളിവ് ചോദിച്ചാല്‍ താങ്കള്‍ക്ക് ശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് ഞങ്ങള്‍ പറയും.

പ്രിയ പൊന്നെമഠത്തില്‍, ഇക്കാണുന്ന സൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണം മനുഷ്യബുദ്ധി ആവശ്യപ്പെടുന്നു അഭൌതികശക്തിയായ ദൈവത്തെ കണ്ടെത്താന്‍ ശാസ്ത്രത്തിലൂടെ കഴിയില്ല. പിന്നെ ഇത്തരം ചില വാദങ്ങളെ അവലംബിക്കുയല്ലാതെ വേറെ മാര്‍ഗമില്ല. തല്‍കാലം മതമെന്നാല്‍ കേവല അന്ധവിശ്വാസത്തിനപ്പുറം മറ്റൊന്നുമല്ല എന്നാവര്‍ത്തിച്ച് ഉരുവിട്ടതിനാല്‍ ആ മുന്‍ധാരണയോടുകൂടിയല്ലാതെ മതങ്ങളെയും വേദഗ്രന്ഥത്തെയും പഠിക്കാനുള്ള അവസരവും ആ പാവങ്ങള്‍ക്ക് ലഭിക്കാതെ പോയി. മനുഷ്യരും ഇതരജീവികളും പരിണമിച്ചുണ്ടായി എന്ന് വിശ്വസിക്കുന്നതിനാല്‍ മനുഷ്യനും ഇതരജീവികളും തമ്മിലുള്ള ബന്ധമെങ്ങനെയായിരിക്കണം എന്ന അടിസ്ഥാന പ്രശ്നത്തിന് ഉത്തരം കണ്ടെത്താനായില്ല. അതിനാല്‍ ജീവികളെ കൊല്ലുന്നത് ക്രൂരതയാണ് എന്ന് പറയുന്ന വായകൊണ്ട് തന്നെ അവയെ തിന്നേണ്ടുന്ന വൈരുദ്ധ്യവും പരിഹരിക്കാനാവര്‍ക്കായില്ല. ചുരുക്കത്തില്‍ നാല്‍കാലികള്‍ക്കിടയില്‍ ഇരുകാലില്‍ ജീവിച്ചുമരിച്ചു പോകുക എന്നതിനപ്പുറം പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല. ഉണ്ടെങ്കില്‍ അത് ജീവിതമവസാനിക്കുവോളം മതവിശ്വാസങ്ങളെ പഴിച്ചും പരിഹസിച്ചും കഴിഞ്ഞുകൂടുക എന്നതു മാത്രമാണ്. ഇതിനിടയില്‍ സ്വന്തം ഭാര്യമാരെയും സന്താനങ്ങളെയുമെങ്കിലും ഈ വിശ്വാസം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്‍മാര്‍.

ponnemadathil said...

@കാല്‍വിന്‍
ഇത് തന്നെയാണ് ഗീബല്‍സും ചെയ്തത് കളവ് പലവട്ടം ആവര്‍ത്തിച്ചു സത്യമാണെന്ന തോന്നലുണ്ടാക്കും.
പരിണാമം എവിടെയും തെളിയിച്ചിട്ടില്ല. കുറെ ആളുകള്‍ക്ക് അങ്ങനെ തോന്നുന്നു എങ്കിലും.
ശാസ്ത്രത്തെ കുറിച്ച് കേരളത്തിലെ പ്രഥമ യുക്തിവാദി കലാനാതന്‍ കൊടുത്ത നിര്‍വചനം തകരപാട്ടയുടെ ബ്ലോഗില്‍ വായിച്ചത് ഇവിടെ കോപി പേസ്റ്റു ചെയ്യാം ഇതില്‍ ഇതു ഗണത്തിലാണ്‌ പരിണാമം ഉള്പെടുക എന്നറിയാന്‍ താല്പര്യമുണ്ട്.
zubaida said...
ജ്യോതിഷം. ൪.

ശാസ്ത്രത്തിന്റെ വിജ്ഞാന സമ്പാദന രംഗത്തുപയോഗിക്കുന്ന മാര്‍ഗം ശാസ്ത്രീയ രീതിയാണ്. സംഷയിക്കുക, ചോദ്യം ചെയ്യുക, ഹിപോതെസിസ് രൂപീകരിക്കുക, താല്‍കാലിക തീരുമാനങ്ങളെടുക്കുക, ആ താല്‍കാലിക തീരുമാനങ്ങള്‍ ശരിയോ തെറ്റോ എന്ന് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ നടത്തി തെളിയിക്കുക. ആ നിരീക്ഷണങ്ങളുടെയും, പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍ നിന്നു ഒരു ശരിയായ നിഗമനത്തിലെത്തുക. ആ നിഗമനമാണ് സിദ്ധാന്തം.

ശാസ്ത്രത്തില്‍ ഈ സിദ്ധാന്തം രൂപീകരിച്ചാലും അത് ആത്യന്തികമായി ശാസ്ത്രം അംഗീകരിച്ചു കൊള്ളണമെന്നില്ല.
ശാസ്ത്രകാരന്മാര്‍ പറയുന്നത് ആ സിദ്ധാന്തം, ഞാന്‍ കണ്ടു പിടിക്കുന്ന ഒരു ഗവേഷണ സിദ്ധാന്തം എന്റെ പരീക്ഷണ ശാലയില്‍ ഞാന്‍ കണ്ടു പിടിച്ചതാണെങ്കിലും എന്റെ മാതിരിയുള്ള പരീക്ഷണ ശാലയില്‍, എന്റേത് മാതിരിയുള്ള പരീക്ഷണ ശാലകളില്‍ ആവര്‍ത്തനത്തിന്നു വിധേയമായി അതെ ഗവേഷണം നടത്തി അതെ പരീക്ഷണ ഫലമുണ്ടായാല്‍ മാത്രമെ എന്റെ സിദ്ധാന്തം ശാസ്ത്ര ലോകം അംഗീകരിക്കു.

ഫ്രഞ്ച് അക്കാദമിക്ക് നമ്മുടെ തിയറികള്‍ പോവണം. അവര്‍ മറ്റു ഗവേഷണ ശാലകള്‍ക്ക് മറുപടി കൊടുക്കും. ആ ഗവേഷണ ശാലകളില്‍ നിന്നു മറുപടി വന്നാല്‍ മാത്രമെ ആ തിയറി അംഗീകരിക്കുകയുള്ളു. ആ അവസാനത്തെ ഈ പരിപാടിക്ക്‌ പറയുന്നത് സാമാന്യ വല്‍കരണം.കണ്ടു പിടിച്ച സിദ്ധാന്തം സാമാന്യ വല്കരണത്തിന്നു വിധേയമാക്കിയാല്‍ മാത്രമെ ശാസ്ത്രം അംഗീകരിക്കുകയുള്ളു.

യു കലാനാഥന്‍. (കേരളത്തിലെ പ്രഥമ യുക്തിവാദി) കേരള യുക്തിവാദി സംസ്ഥാന പ്രസിടണ്ട്.

ജ്യോതിഷം. ൪.

February 18, 2009 5:46 AM

ponnemadathil said...

ഹെക്കെലിന്റെ ഭാവന ശാസ്ത്ര ലോകത്ത് സര്‍വംഗീകാരം ലഭിച്ച വസ്തുതയാണോ അതോ ആരെങ്കിലും അതിനെ ചോദ്യം ചെയ്തിട്ടുണ്ടോ? നോക്കാം.
ഇംഗ്ലീഷില്‍ തന്നെയാവട്ടെ. എനിക്ക് മനസ്സിലായില്ലെങ്കിലും കാല്‍വിന്‍ മനസ്സിലാക്കും..

"Heckelwas not prudish in the selection of tool for his fight. In order to prove the validity of the law of biogenesis. he published several figures, the original and legends of which were faked up" ..... "This fake is now shown in a few exambles. For this purpose he used the same printing stock three times and invented a different legend for each copy." ..... "There are a number of other figures, he originals of which were changed successively passesthrough stages of develepment which repeat phylogeny."..... "This is not the first time that Haeckel's fake has been revealved. The well-known zoologist, Ludwig Rutimayer (1868), protested against it.' ..... "The law of biogenisis has to use cheating tricks in order to fit data to the theory." (Human embryology and the Law of Biogenisis, G. Rager , in Rivista di Biologia, Biology Forum 79, 1986,)


തുടരാം..........................

ponnemadathil said...

@ സി കെ ലത്തീഫ്
താങ്കളുടെ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ഇടപെടലുകള്‍ക്കും.,
പാവങ്ങള്‍ സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്നത് ചോദ്യം ചെയ്യുമ്പോഴുള്ള വെപ്രാളം മാത്രമാണ് ഈ കാണുന്നത്. നല്ല ബുദ്ധി കൊടുത്ത് ചിന്തിക്കുന്നവര്‍ക്ക് സത്യം കണ്ടെത്താം തീര്‍ച്ച.
""പ്രിയ പൊന്നെമഠത്തില്‍, ഇക്കാണുന്ന സൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണം മനുഷ്യബുദ്ധി ആവശ്യപ്പെടുന്നു അഭൌതികശക്തിയായ ദൈവത്തെ കണ്ടെത്താന്‍ ശാസ്ത്രത്തിലൂടെ കഴിയില്ല.""
താങ്കളുടെ ഈ പ്രസ്താവനയോടുള്ള വിയോചിപ്പ് അറിയിക്കട്ടെ. യഥാര്‍ത്ഥ ശാസ്ത്രീയ പഠനങ്ങള്‍ ഉള്കൊന്ടല്‍ ദൈവത്തെ കണ്ടെത്താം.

CKLatheef said...

ചുരുക്കത്തില്‍ പരിണാമസിദ്ധാന്തം കലാനാഥന്‍ പറഞ്ഞ ഈ പ്രക്രിയകളിലൂടെ കടന്നുപോയെങ്കില്‍ മാത്രമേ ശാസ്ത്രലോകം അംഗീകരിച്ചു എന്ന് പറയാവൂ. അത് സംഭവിച്ചിട്ടുണ്ടോ?. അറിവുള്ളവര്‍ക്ക് പറഞ്ഞുതരാം. ഇല്ലെങ്കില്‍ പരിണാമവാദം കേവലവാദമായി മാത്രമേ കാണാന്‍ കഴിയൂ. പരമാവധി ശാസ്ത്രത്തിന് തെളിയിക്കാന്‍ കഴിയുക ഈ വാദത്തിന് സഹായകമാകാവുന്ന വളരെ ചെറിയ ഒരു ഭാഗം മാത്രം(മ്യൂട്ടേഷന്). അതുവെച്ചുള്ള ഭാവനകളാണ് പരിണാമസിദ്ധാന്തം എന്നനുമാനിക്കാനാണ് എനിക്ക് സാധിച്ചിട്ടുള്ളത്. അല്ലാതെ ഒരു ഏകകോശജീവിയില്‍ നിന്ന് ബഹുകോശ ജീവിയോ. ബഹുകോശജീവിയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ പുരോഗതി പ്രാപിച്ച മറ്റൊരു ജീവിയോ പരിണമിച്ചുണ്ടായി എന്ന് തെളിയിക്കാന്‍ ഇപ്പോള്‍ പറയുന്ന കണക്കനുസരിച്ച് പതിനായിരം മനുഷ്യായുസ് മതിയാവില്ലല്ലോ. ഏതായാലും കുറേപേര്‍ക്ക് സമാധാനിക്കാന്‍ ഇത്തരം അന്ധവിശ്വാസങ്ങളെ വല്ലാതെ എതിര്‍ക്കാതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇവരൊക്കെ പിന്നെ ആള്‍ ദൈവങ്ങളെ തേടിപ്പോകും.

പൊന്നെമഠത്തില്‍ താങ്കളുടെ തിരുത്ത് അംഗീകരിക്കുന്നു. ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലാബില്‍ വെച്ച് കണ്ടെത്താന്‍ ദൈവം പദാര്‍ഥമല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാണല്ലോ.

ponnemadathil said...

ഹെക്കെലിന്റെ ഭാവനാ ചിത്രത്തെയും അതിനെ ശാസ്ത്രമായി ഭക്ത്യാദര പൂര്‍വ്വം വിശ്വസിക്കുന്ന പരിണാമ, ഡാര്‍വിന്‍ ഭക്തരുടെയും ശ്രദ്ധയിലേക്ക്
അതിനെ കുറിച്ച് പഠിച്ച ചിലരുടെ പ്രതികരണങ്ങള്‍.


"It has fascinated me ever since the New York City public schools taught me Haeckel's doctrine, that ontogeny recapitulates phylogeny, fifty years after it, had been abandoned by science." (Ontogeny and phylogeny, stephen Jay Gould, ISBN 0-67463940-5, 1977)


"When critics brought charges of extensive retouching and outrageos 'fudging' in his famous embryo illustration, Haeckel replied he was only trying to make them more accurate than the faulty specimens on which they were based" (Encyclopedia of Evolution, R, 1990)g

തുടരാം അല്ലെ.....................